You are Here : Home / News Plus

കോടതികളില്‍ നാലില്‍ ഒരു ജഡ്‌ജി മാത്രമാണ്‌ വനിത

Text Size  

Story Dated: Sunday, November 26, 2017 11:51 hrs UTC

ന്യൂദല്‍ഹി: വനിതാ പ്രാതിനിധ്യം ഉന്നത കോടതികളില്‍ കുറഞ്ഞിരിക്കുകയാണെന്ന്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌. ഇതില്‍ ഉത്‌കണ്‌ഠയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോ കമ്മിഷന്‍ ഓഫ്‌ ഇന്ത്യ, നീതി ആയോഗ്‌ എന്നിവയുടെ സംയുക്ത സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഒ.ബി.സി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം കാലങ്ങളായി ഉന്നതകോടതികളില്‍ കുറഞ്ഞിരിക്കുന്നത്‌ അസ്വീകാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. കോടതികളില്‍ നാലില്‍ ഒരു ജഡ്‌ജി മാത്രമാണ്‌ വനിതയായിരിക്കുന്നതെന്നും ഇത്‌ ക്രമേണ ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി 17,000 ജഡ്‌ജിമാരാണുള്ളത്‌. ഇതില്‍ നാലിലൊന്ന്‌ അതായത്‌ 4700 പേര്‍ മാത്രമാണ്‌ വനിതകളായിട്ടുള്ളതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.