You are Here : Home / News Plus

സര്‍ക്കാരിനോട്‌ കരാറുകാരുടെ ഭീഷണി വേണ്ട

Text Size  

Story Dated: Sunday, November 26, 2017 11:53 hrs UTC

മലപ്പുറം: ജി.എസ്‌.ടിയുടെ പേരില്‍ സര്‍ക്കാരിനോട്‌ കരാറുകാരുടെ ഭീഷണി വേണ്ടെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി.സുധാകരന്‍. ഇത്തരക്കാരുടെ ലൈസന്‍സ്‌ റദ്ദാക്കേണ്ടി വരുമെന്നും മന്ത്രി മലപ്പുറത്ത്‌ പറഞ്ഞു. പ്രാദേശിക രാഷ്ട്രീയക്കളി ഇവര്‍ അവസാനിപ്പിക്കണമെന്നും മലപ്പുറത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത്‌ പണികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ്‌ മന്ത്രി കരാറുകാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്‌. ജി.എസ്‌.ടിയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ കഴിയില്ല. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ എത്തിയാല്‍ കരാറുകാരുടെ ലൈസന്‍സ്‌ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി തുറന്നടിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.