You are Here : Home / News Plus

ഗുജറാത്ത് തന്റെ ആത്മാവാണെന്നും ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി

Text Size  

Story Dated: Monday, November 27, 2017 08:44 hrs UTC

ഗുജറാത്ത് എന്റെ ആത്മാവാണെന്നും ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭുജില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. താന്‍ ഗുജറാത്തിന്റെ മകനാണെന്നും ആരെങ്കിലും മകനെ അപമാനിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് മാപ്പുനല്‍കുമോയെന്നും മോദി ചോദിച്ചു. പാക് കോടതി ഒരു തീവ്രവാദിയെ വിട്ടയച്ചത് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുകയാണ്. ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ഇതേപോലെയാണ് പാക് അധീന കശ്മീരില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ അവിശ്വസിച്ച് ചൈനീസ് അംബാസിഡറിന്റെ വാക്കിനെ വിശ്വസിച്ചത്. 2008 ല്‍ മുംബൈയിലും 2016 ല്‍ ഉറിയിലും ഭീകരാക്രമണമുണ്ടായി. ഇതിനോട് എങ്ങനെയാണ് രാജ്യം പ്രതികരിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. അവരുടെയും നമ്മുടെയും സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം ഇതില്‍ നിന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.