You are Here : Home / News Plus

വന്‍കിട നിര്‍മാണങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതി ഇളവ്: വിജ്ഞാപനം റദ്ദാക്കി

Text Size  

Story Dated: Friday, December 08, 2017 08:25 hrs UTC

വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം റദ്ദാക്കി. ദേശീയ ഹരിത ട്രൈബ്യൂണലാണ് വിജ്ഞാപനം റദ്ദാക്കിയത്. 2016 ല്‍ കൊണ്ടുവന്ന വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിന് ഹര്‍ജി ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.