You are Here : Home / News Plus

മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ റോഡ് ഉപരോധിക്കുന്നു

Text Size  

Story Dated: Saturday, December 09, 2017 01:12 hrs UTC

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനിടെ പൊഴിയൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ റോഡ് ഉപരോധിക്കുന്നു. തിരുവനന്തപുരം -കന്യാകുമാരി ദേശീയപാതയാണ് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളും തീരദേശവാസികളും ചേര്‍ന്ന് ഉപരോധിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പൊഴിയൂര്‍, പരുത്തിയൂര്‍ മേഖലകളില്‍ നിന്ന് 46 മത്സ്യത്തൊഴിലാളികളാണ് കടലില്‍ പോയിരിക്കുന്നത്. എന്നാല്‍, ഓഖിയുണ്ടായി ഒന്‍പത് ദിവസം പിന്നിട്ടിട്ടും ഈ 46 പേരെ കുറിച്ചും യാതൊരു വിവരവും ലഭിക്കാത്തതാണ് തീരദേശ വാസികളെ പ്രതിഷേധ നടപടികളിലേക്ക് എത്തിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.