You are Here : Home / News Plus

സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ട്

Text Size  

Story Dated: Saturday, December 09, 2017 01:16 hrs UTC

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ തിരുവനന്തപുരം അതിരൂപത മെത്രാന്‍ ഡോ. സൂസപാക്യം സംതൃപ്തി രേഖപ്പെടുത്തി. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യമായ എല്ലാം നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി. പരിക്കേറ്റവര്‍ക്കു ആവശ്യമായ ചികിത്സാ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഡോ.സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സര്‍ക്കാര്‍ നടപടികളില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചത്. സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. വിഴിഞ്ഞം തീരത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരേയുണ്ടായ പ്രതിഷേധം ദൗര്‍ഭാഗ്യകരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ഡോ. സൂസപാക്യം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.