You are Here : Home / News Plus

ശശി തരൂര്‍ സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി

Text Size  

Story Dated: Saturday, December 09, 2017 01:25 hrs UTC

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ പരിചാരി സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. കടലില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ കരയ്ക്കെത്തിക്കാന്‍ നാവികസേന മടിക്കുന്നു എന്ന ശശിതരൂരിന്റെ പ്രസ്താവന ജനവികാരം ഇളക്കിവിട്ട് രാഷ്ര്ടീയം കളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനു ശേഷം ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള നാവിക-വ്യോമ സേനകളുടെ പ്രവര്‍ത്തനങ്ങളില്‍ വന്നിട്ടുള്ള പുരോഗതി എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഓഖി ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ പത്തുദിവസമാകുന്നതിനിടെ ഒരു തവണ മാത്രമാണ് ശശി തരൂര്‍ സന്ദര്‍ശനം നടത്തിയത്. തനിക്ക് വോട്ടുചെയ്ത ജനങ്ങള്‍ക്ക് ഒരു ദുരന്തം നേരിടേണ്ടി വന്നപ്പോള്‍ പോലും സ്വന്തം മണ്ഡലത്തില്‍ നില്‍ക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് കേന്ദ്രത്തിനെതിരായ പ്രസ്താവനയിലൂടെ ശശി തരൂര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കടമ നിറവേറ്റാനായി ദുരിതബാധിത മേഖലയില്‍ ചുറ്റിയടിച്ച് മടങ്ങുക മാത്രമാണ് അദ്ദേഹം ചെയതതെന്നും മുരളീധരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.