You are Here : Home / News Plus

ലാവലിന്‍ കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചു

Text Size  

Story Dated: Monday, December 11, 2017 08:22 hrs UTC

എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നതാണ് മാറ്റിവച്ചു. കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര്‍ ശിവദാസനും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി മാറ്റിവച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ഹര്‍ജി. കേസില്‍ കൂടുതല്‍ രേഖകള്‍ നല്‍കാനുണ്ടെന്നാണ് നാലാംപ്രതിയും കെഎസ്ഇബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരി രങ്ക അയ്യരുടെ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍, വ്യക്തിപരമായ ബുദ്ധിമുട്ടാണ് മൂന്നാംപ്രതിയും കെഎസ്ഇബി മുന്‍ ചെയര്‍മാനുമായ ആര്‍.ശിവദാസന്‍ കോടതിയെ അറിയിച്ചത്. അപേക്ഷകള്‍ പരിഗണിച്ച് കേസ് മാറ്റുന്നകാര്യം കോടതി ഇന്ന് തീരുമാനിക്കും. കേസില്‍ സിബിഐ ഹര്‍ജി നല്‍കി എന്ന് കോടതിയില്‍ തെറ്റായി പറഞ്ഞ് നേരത്തെ പ്രതികളുടെ അഭിഭാഷകര്‍ കേസ് ആറാഴ്ചത്തേക്ക് മാറ്റിവെപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ ഇതുവരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.