You are Here : Home / News Plus

ഇന്ത്യയില്‍ എവിടെയെങ്കിലും കലാപം പൊട്ടിപ്പുറപ്പെട്ടത് രാഹുലിന് കാണിച്ച് തരാമോ

Text Size  

Story Dated: Sunday, December 17, 2017 01:51 hrs UTC

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് നിയമസംവിധാനങ്ങല്‍ കുത്തഴിഞ്ഞ രീതിയിലാന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംങ്. . വരുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഗൗരി ലങ്കേഷിനും, പരേഷ് മേത്തയ്ക്കും നീതി ലഭിക്കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. ബെംഗളൂരിവില്‍ നടന്ന പരിവര്‍ത്തന്‍ യാത്രയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ്. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ വര്‍ധിച്ചു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പരേഷ് മേത്തയുടെ കൊലപാതകം. സംസ്ഥാനത്ത് കൊലപാതകങ്ങളോട് സര്‍ക്കാര്‍ ഏത് തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കൊലപാതകികളെല്ലാം ജയിലിലാവുമെന്നും തങ്ങള്‍ ആരെയും സംരക്ഷിക്കില്ലെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത രാഹുല്‍ഗാന്ധിയെ അഭിനന്ദിച്ച രാജ്‌നാഥ് ബി.ജെ.പി ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്നുവെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടി കൊടുക്കാനും മറന്നില്ല. ബി.ജെ.പിയുടെ നിലപാട് കൊണ്ട് ഇന്ത്യയില്‍ എവിടെയെങ്കിലും കലാപം പൊട്ടിപ്പുറപ്പെട്ടത് രാഹുലിന് കാണിച്ച് തരാമോ എന്ന് രാജ്‌നാഥ് ചോദിച്ചു. രാഹുല്‍ഗാന്ധി അധികാരമേറ്റെടുത്ത് നടത്തിയ ആദ്യ പ്രസംഗത്തിലായിരുന്നു ബി.ജെ.പി ജാതീയത പ്രചരിപ്പിച്ച് ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.