You are Here : Home / News Plus

എം.ടി.എം മെഷീന്‍ ഹാക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം ഹാക്ക് ചെയ്തു കൂടാ

Text Size  

Story Dated: Sunday, December 17, 2017 01:52 hrs UTC

അഹമ്മദാബാദ്: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍. എം.ടി.എം മെഷീന്‍ ഹാക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തുകൊണ്ട് ഇവിഎം ഹാക്ക് ചെയ്തു കൂടാ എന്ന് ഹര്‍ദിക് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഹര്‍ദികിന്റെ ആരോപണം. പട്ടേല്‍-ആദിവാസി സ്വാധീന മേഖലകളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ചോര്‍ത്താന്‍ ശ്രമമുണ്ടായെന്ന് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വാങ്ങാന്‍ ബി.ജെ.പി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ വാടകയ്ക്ക് എടുത്തിട്ടുണ്ട്. 4000 ഇവിഎമ്മുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. അതിന് അഹമ്മദാബാദിലെ കമ്പനിയില്‍ നിന്നും ബി.ജെ.പി 140 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ ബി.ജെ.പി വാടകയ്ക്ക് എടുത്തു. വൈസ്‌നഗര്‍, രത്‌നാപൂര്‍ം വാവ് തുടങ്ങിയ പട്ടേല്‍ ഭൂരിപക്ഷ മേഖലകളില്‍ ഇ.വി.എം ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നുവെന്നും ഹര്‍ദിക് ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.