You are Here : Home / News Plus

ഓഖി: ഇന്നുമുതല്‍ കടല്‍ അരിച്ചുപെറുക്കി തിരച്ചില്‍

Text Size  

Story Dated: Monday, December 18, 2017 08:12 hrs UTC

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായി മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച് സര്‍വസന്നാഹങ്ങളുമായി കടല്‍ അരിച്ചുപെറുക്കാന്‍ തീരുമാനം. 200 സ്വകാര്യ മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ച് കൊല്ലംമുതല്‍ ഗോവന്‍ തീരംവരെ 200 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് തിരച്ചില്‍. തിങ്കളാഴ്ച വൈകീട്ട് മുതല്‍ 22 വരെ ഇത് നീളും. മത്സ്യത്തൊഴിലാളികളുട മൃതദേഹം പല തീരങ്ങളിലായി ദിവസേന അടിയുന്ന സാഹചര്യത്തിലാണ് നടപടി. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ലത്തീന്‍ അതിരൂപതാ അധികൃതര്‍, ബോട്ടുടമകള്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പിന്നീട് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തിരച്ചില്‍ നടപടികള്‍ക്ക് അന്തിമരൂപം നല്‍കി. കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാന്‍ ലത്തീന്‍സഭ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് തിരച്ചിലിന് ബോട്ടുകള്‍ വിട്ടുനല്‍കാന്‍ ബോട്ടുടമകള്‍ തയ്യാറായത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്് നേതൃത്വം നല്‍കുന്ന ദൗത്യത്തില്‍ തീരരക്ഷാസേനയും നേവിയും സഹകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.