You are Here : Home / News Plus

ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക

Text Size  

Story Dated: Tuesday, December 19, 2017 10:09 hrs UTC

ഇന്ത്യ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജി(എന്‍ എസ് എസ്)യിലാണ് ഇന്ത്യയെ മുന്നേറുന്ന ആഗോളശക്തിയെന്ന് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് 68 പേജുള്ള എന്‍എസ് എസ് പുറത്തിറക്കിയത്. മുന്നേറുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര- സൈനിക പങ്കാളി എന്ന നിലയിലുമുള്ള ഇന്ത്യയുടെ കടന്നുവരവിനെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കുമെന്നും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും എന്‍ എസ് എസ് വ്യക്തമാക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.