You are Here : Home / News Plus

കരുണാകരനെ രാജി വയ്പ്പിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടിരുന്നു

Text Size  

Story Dated: Saturday, December 23, 2017 10:58 hrs UTC

തിരുവനന്തപുരം: കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജി വയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍.മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്‍കിയിരുനെന്നും ഹസ്സന്‍ പറഞ്ഞു. കെ.കരുണാകരനെ രാജി വെപ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ കുറ്റബോധം ഉണ്ടെന്നും എം.എം ഹസ്സന്‍ വിശദമാക്കി കരുണാകരന്‍ അനുസ്മരണത്തിലാണ് ഇത് വെളിപ്പെടുത്തല്‍ നടത്തിയത്. . പിന്നീട് ചാരകേസ് കെട്ടിചമച്ചതാണെന്നും നമ്പി നാരായണന്‍ അടക്കമുള്ള ആളുകളെ വെറുതെ വിടുകയും ചെയ്തിരുന്നു. 1995 ല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കുവാനായി എ ഗ്രൂപ്പ് ആയുധമാക്കിയിരുന്നു. എന്നാല്‍, ഹസ്സന്റെ വിളിപ്പെടുത്തലോടെ എ ഗ്രൂപ്പിനുള്ളില്‍ തന്നെ അഭിപ്രായ വിത്യാസമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഭാവിയില്‍ ദുഖിക്കേണ്ടി വരുമെന്നും അന്ന് കെ കരുണാകരന്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.