You are Here : Home / News Plus

ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, December 23, 2017 11:12 hrs UTC

ന്യൂഡല്‍ഹി: ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. മിസയുടെ ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള മിഷേല്‍ പ്രിന്റേഴ്‌സ് ആന്റ് പാക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനം കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ മിസയുടെ ഭര്‍ത്താവ് ഷൈലേഷ് കുമാര്‍ മഗറ്റ നിരവധി പേരെയും പ്രതിചേര്‍ത്തിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജി എന്‍.കെ മല്‍ഹോത്രയ്ക്ക് മുമ്പാകെയാണ് അന്വേഷണ സംഘം അഭിഭാഷകന്‍ നിതേഷ് റാണ മുഖേന കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മിസയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ ഫാം ഹൗസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ ലാലു പ്രസാദിനും കൂട്ടര്‍ക്കുമെതിരെ റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് മൂന്ന് മണിക്ക് വിധി പറയാനിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.