You are Here : Home / News Plus

ദിനകരന്റെ ഭൂരിപക്ഷം 30,000 കടന്നു

Text Size  

Story Dated: Sunday, December 24, 2017 09:46 hrs UTC

ചെന്നൈ: ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബഹുദൂരം മുന്നില്‍. ദിനകരന്റെ ഭൂരിപക്ഷം 30,000 കടന്നു. ദിനകരന് ഇതുവരെ 60,286 വോട്ടുകള്‍ ലഭിച്ചു. എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂധനന്‍ 27,937 വോട്ടുകളുമായി രണ്ടാമതാണ്. ഡിഎംകെ സ്ഥാനാര്‍ഥി മരുതുഗണേഷാണ് മുന്നാം സ്ഥാനത്ത്. ബിജെപിക്കായി കാരു നാഗരാജനാണ് മത്സരത്തിനിറങ്ങിയത്. നോട്ടയ്ക്കും പിന്നില്‍ അഞ്ചാമതായാണ് ബിജെപി സ്ഥാനാര്‍ത്ഥിയുള്ളത്. അതേസമയം നോട്ടയ്ക്ക് ലഭിച്ച വോട്ടുകള്‍ ആയിരം കടന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍ അനുകൂലികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചതിന് ശേഷമാണ് പുനരാരംഭിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആകെയുള്ള ഒരു പോസ്റ്റല്‍ വോട്ട് ഡി.എം.കെയ്ക്ക് ലഭിച്ചു. 77.68 ശതമാനമാണ് ഈ മാസം 21ന് നടന്ന തിരഞ്ഞെടുപ്പില്‍ പോളിങ് രേഖപ്പെടുത്തിയത്. ഏക എക്സിറ്റ്പോളില്‍ ദിനകരന്‍ മുന്നിലെത്തുമെന്നാണ് പറഞ്ഞത്. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 2000 പോലീസുകാരെയും 15 കമ്പനി സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.