You are Here : Home / News Plus

സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്

Text Size  

Story Dated: Tuesday, December 26, 2017 07:59 hrs UTC

ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകൾ ചർച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്.

ഓഖി വരുത്തിയ മുറിപ്പാട് ഉണങ്ങിയിട്ടില്ല. ഇനിയും മടങ്ങിയെത്താത്ത ഉറ്റവരെയും കാത്തിരിക്കുന്ന തീരദേശത്തേക്ക് സുനാമിയെന്ന മഹാദുരന്തത്തിന്റെ ഓർമകളും എത്തുകയാണ്.

2004 ഡിസംബർ 26ന് നടന്ന ദുരന്തം വരുത്തിയ നാശനഷ്ടങ്ങളിൽ നിന്ന് ഇനിയും കരകയറാത്ത കുടുംബങ്ങൾ നിരവധിയാണ്. ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യം തീരും മുൻപേ ആഞ്ഞടിച്ച രാക്ഷസത്തിരമാലകള്‍ 14 രാജ്യങ്ങളിൽ നിന്നായി കവര്‍ന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളാണ്.

ഒരു നിമിഷം കൊണ്ട് സമ്പാദിച്ചതെല്ലാം കൺമുന്നിൽ കവർന്നെടുക്കുന്നത് കണ്ട് നിന്നവർ ഇപ്പോഴും തീരങ്ങളിലുണ്ട്. ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്തീരത്തുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായി കണ്ടെത്തിയത്. 9.2 തീവ്രതയുള്ള ഭൂകന്പത്തെത്തെതുടര്ന്ന് ആഞ്ഞടിച്ച സുനാമി  ഇന്തോനേഷ്യ, തായ്‍ലന്‍റ്, ഇന്ത്യ, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളില്ലാം നാശം വിതച്ചു.

സുനാമിയുടെ പ്രത്യാഘാതം ആഫ്രിക്കന്തീരങ്ങളിലും ഓസ്ട്രേലിയയിലും വരെയെത്തി. ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം ആളുകള്ക്ക് ജീവന്‍ ഷ്ടപ്പെട്ടു. കേരളത്തിൽ ആയിരത്തോളം ജീവനുകളാണ് സുനാമി കവർന്നത്. ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ നടപടികൾ എത്രത്തോളം നടപ്പിലായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.