You are Here : Home / News Plus

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു; വാഹനം നിര്‍ത്താതെ പോയി

Text Size  

Story Dated: Tuesday, December 26, 2017 08:07 hrs UTC

നേമം പ്രാവച്ചമ്പലത്ത്  ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു.  വിഴിഞ്ഞം സ്വദേശി മീരാ സാഹയുടെ ഭാര്യ  ഫാത്തിമ ബീവി(62) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏട്ടുമണിയോടെയാണ് സംഭവം. ബന്ധുവിനോടൊപ്പം നടന്നു പോകുകയായിരുന്ന ഫാത്തിമ ബീവിയെ അമിത വേഗത്തിൽ എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. 

പരിക്കേറ്റ ഫാത്തിമ ബീവിയെ ഉടൻതന്നെ പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം സ്ഥലത്ത് നിന്നും കടന്ന രാജാജി നഗർ ഭാഗത്തുള്ള ഓട്ടോറിക്ഷയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.