You are Here : Home / News Plus

മന്‍മോഹന്‍ സിങിന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Wednesday, December 27, 2017 11:50 hrs UTC

പ്രധാനമന്ത്രിയുടെ പാകിസ്ഥാൻ പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാര്‍. മൻമോഹൻ സിംഗിന്റെയോ ഹമീദ് അൻസാരിയുടേയോ ദേശസ്നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തിട്ടില്ലെന്ന് ജെയ്റ്റ്ലി രാജ്യസഭയിൽ വിശദമാക്കി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗവും സമവായത്തിലെത്തി. ജെയ്റ്റ്ലിയുടെ വിശദീകരണത്തിന് നന്ദി രേഖപ്പെടുത്തി ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനകൾ തങ്ങുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. മൻമോഹൻ സിംഗും ഗുലാം നബി ആസാദും ഉന്നത ശ്രേണിയിലുള്ളവരെന്ന്  ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.