You are Here : Home / News Plus

മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: നടപടിക്ക് നിര്‍ദേശം

Text Size  

Story Dated: Friday, December 29, 2017 06:59 hrs UTC

ആര്‍എസ്എസ് മേധാവി പാലക്കാട് സ്കൂളിൽ പതാക ഉയർത്തിയ സംഭവത്തില്‍ നടപിടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം സംഭവത്തിന്‍റ ക്രിമിനല്‍ കുറ്റ സാധ്യത പരിശോധിക്കാന്‍ പാലക്കാട് എസ്പിയോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. ജനപ്രതിനിധിയോ പ്രധാന അധ്യാപകനോ മാത്രമെ പതാക ഉയര്‍ത്താന്‍ പാടുള്ളൂ എന്ന് ജില്ല ഭരണകൂടം നിര്‍ദേശിച്ചത് മറികടന്നായിരുന്നു സ്കൂള്‍ അധികൃതരുടെ നടപടി. സംഭവത്തില്‍ നടപടി വൈകുന്നതില്‍ ആരോപണവുമായി കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സിപിഎം-ആര്‍എസ്എസ് ബന്ധമാണ് ഈ മൗനത്തിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണങ്ങള്‍ നിലനില്‍ക്കവെ സംഭവവുമായി ബന്ധപ്പെട്ട ഫയല്‍ ലഭിച്ചതോടെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.