You are Here : Home / News Plus

കൈയേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു-ചെന്നിത്തല

Text Size  

Story Dated: Friday, December 29, 2017 07:10 hrs UTC

മൂന്നാര്‍ മേഖലയിലെ വന്‍കിട കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. യുഡിഎഫ് സംഘത്തിന്റെ കൊട്ടാക്കമ്പൂര്‍, വട്ടവട സന്ദര്‍ശനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകപ്രശസ്തമായ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണ്ണം കുറയ്ക്കുന്നുവെന്നും അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നുമാണ് വാര്‍ത്തകള്‍. അതിന്റെ നിജസ്ഥിതി അറിയാനാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. മുമ്പ് ബിനോയ് വിശ്വം മന്ത്രിയായിരുന്നപ്പോളാണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ അന്തിമ വിജ്ഞാപനം ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും കൈയേറ്റക്കാരുടെ പ്രശ്‌നങ്ങളും കൂട്ടിക്കുഴയ്ക്കരുത്. യു.ഡിഎഫ് എല്ലായ്‌പ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. കൈയേറ്റമല്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.