You are Here : Home / News Plus

വി ടി ബല്‍റാമിനെതിരായ ആക്രമണം; തൃത്താലയില്‍ ഹര്‍ത്താല്‍

Text Size  

Story Dated: Thursday, January 11, 2018 08:41 hrs UTC

എകെജി വിവാദത്തില്‍ വി ടി ബല്‍റാമിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം എംഎല്‍എയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന നിലപാടില്‍ പ്രാദേശിക സിപിഎം നേതൃത്വവും ഭയന്ന് പിന്മാറില്ലെന്ന നിലപാടില്‍ ബല്‍റാമും ഉറച്ച് നില്‍ക്കുകയാണ്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബല്‍റാമിനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഒരു പരിപാടിക്കെത്തിയ ബല്‍റാമിനു നേര്‍ക്ക് കല്ലേറും ചീമുട്ടയേറും ഉണ്ടായിരുന്നു. സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറും നടത്തിയിരുന്നു. ബല്‍റാമിന്റെ കാറിന്റെ ചില്ലുകളും എറിഞ്ഞുടച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.