You are Here : Home / News Plus

ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം ഭ്രമണപഥത്തില്‍

Text Size  

Story Dated: Friday, January 12, 2018 08:26 hrs UTC

ഇന്ത്യയുടെ നൂറാം ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം കുറിച്ച് ഐഎസ്ആർഒ. ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന പിഎസ്എൽവി സി 40 റോക്കറ്റാണ് ചിരിത്രവിജയം നേടിയത്. കാർട്ടോസാറ്റ് 2 സീരിസിലെ പ്രധാന ഉപപഗ്രഹത്തിനൊപ്പം 30 സഹഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി ആകാശത്തേക്ക് കുതിച്ചത്. ഇതിൽ 28 ഉപഗ്രഹങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപ്പറേഷനുമായുള്ളയുടെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിക്ഷേപണങ്ങൾ. ഇന്ത്യയുടെ തന്നെ രണ്ട് ചെറുഉപഗ്രഹങ്ങളും പിഎസ്എൽവി സി 40 ൽ ഉണ്ടായിരുന്നു. നാല് മാസങ്ങൾക്ക് മുൻപ് നടന്ന പിഎസ്എൽവി വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള വിക്ഷേപണവിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞ‌ർ സന്തോഷം രേഖപ്പെടുത്തി. വിക്ഷേപണവിജയം രാജ്യത്തിനുള്ള പുതുവർഷസമ്മാനമായി സമർപ്പിക്കുന്നതായി സ്ഥാനം ഒഴിയുന്ന ചെയർമാൻ ഡോ. എ.എസ് കിരൺകുമാർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.