You are Here : Home / News Plus

4 വയസുകാരിയുടെ കൊല: ഒന്നാംപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Text Size  

Story Dated: Friday, January 12, 2018 08:27 hrs UTC

Asianet News - Malayalam 4 വയസുകാരിയുടെ കൊല: ഒന്നാംപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു By Web Desk | 11:26 AM January 12, 2018 മകളെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാംപ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു Highlights ശിക്ഷ എറണാകുളം പോക്സോ കോടതി വിധിക്കാനിരിക്കെയാണ് ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം കൊച്ചി: ചോറ്റാനിക്കരയില്‍ വിദ്യാർത്ഥിനിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി വിധി പറയാനിരിക്കെ ഒന്നാംപ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച രാത്രി എറണാകുളം സബ് ജയിലിൽ വച്ചാണ് രഞ്ജിത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. നേരത്തെ നാലുവയസുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പോക്സോ കോടതി വിധിക്കാനിരിക്കെയാണ് ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.