You are Here : Home / News Plus

ആലപ്പുഴയില്‍ സ്കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു

Text Size  

Story Dated: Friday, January 12, 2018 08:37 hrs UTC

സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് ആലപ്പുഴയില്‍ വിദ്യാര്‍ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. സെബാസ്റ്റ്യന്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.