You are Here : Home / News Plus

ബാര്‍ കോഴക്കേസില്‍ 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, January 17, 2018 08:15 hrs UTC

ബാര്‍ കോഴക്കേസില്‍ 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം മാണി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി പരിഗണിക്കവേ, തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍, ലഭ്യമായ തെളിവുകള്‍, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവയാണ് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയത്. ഇത് പരിശോധിച്ച ശേഷമാണ് 45 ദിവസം കൂടി അന്വേഷണ കാലവധി നീട്ടിനല്‍കാന്‍ കോടതി തീരുമാനിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.