You are Here : Home / News Plus

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് ആദ്യ വാരം കൊടുത്ത് തീര്‍ക്കുമെന്ന് മന്ത്രി

Text Size  

Story Dated: Thursday, February 08, 2018 09:48 hrs UTC

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് ആദ്യ വാരം കൊടുത്ത് തീര്‍ക്കുമെന്ന് മന്ത്രി By Web Desk | 11:34 AM February 08, 2018 കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാര്‍ച്ച് ആദ്യ വാരം കൊടുത്ത് തീര്‍ക്കുമെന്ന് മന്ത്രി Highlights പലിശ കൃത്യമായി നൽകുന്ന കെഎസ്ആർടിസി നല്ല ക്ലൈന്റാണെന്നും കടകംപള്ളി തിരുവനന്തപുരം: മാര്‍ച്ച് ആദ്യവാരം കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവന്‍ പെൻഷനും കൊടുത്തു തീര്‍ക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെന്‍ഷന്‍കാരുടെയും വായ്പ നല്‍കേണ്ട ബാങ്കുകളുടെയും കണക്കെടുപ്പ് പുരോഗമിക്കുകയാണ്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഞ്ചുമാസത്തെ പെന്‍ഷന്‍ കുടിശികയായ 254 കോടിരൂപ സഹകരണബാങ്കുകള്‍ വഴി വായ്പ നല്‍കാനുളള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. പെൻഷന്‍കാരുടെയും വായ്പ നല്‍കേണ്ട സഹകരണ ബാങ്കുകളുടെയും വിവരശേഖരണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകും. സര്‍ക്കാരും കെഎസ്ആര്‍ടിസിയുമായുളള ധാരണാപത്രം ഉടന്‍ ഒപ്പുവയ്ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.