You are Here : Home / News Plus

ടീമില്‍ ഇടംകിട്ടാത്തതില്‍ മനംനൊന്ത് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു

Text Size  

Story Dated: Wednesday, February 21, 2018 09:21 hrs UTC

ടീമില്‍ ഇടംകിട്ടാത്തതില്‍ മനംനൊന്ത് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു. മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സര്യാബ് ആണ് ആത്മഹത്യ ചെയ്തത്. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. തൊണ്ണൂറുകളില്‍ അഞ്ച് ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ജേഴ്‌സി അണിഞ്ഞ അമീര്‍ ഹാനിഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സര്യാബ്. ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി സരിയാബ് എത്തിയിരുന്നു. എന്നാല്‍ കളിക്കിടയില്‍ പരിക്കേറ്റ താരത്തോട് തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ പരിക്ക് അത്ര കാര്യമല്ലാത്തതിനാല്‍ സര്യാബ് മടങ്ങാന്‍ തയ്യാറായില്ല. പരിക്ക് മാറി എത്തിയാല്‍ കളിക്കാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സര്യാബ് മടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.