ജലന്ധര്‍: ദലിത് വിരുദ്ധ പ്രസ്താവന നടത്തിയ ബാബരാംദേവിന്്റെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്ത് ബി.എസ്.പി സ്ഥാനാര്‍ഥി രംഗത്ത്. ഹോഷിയാര്‍പൂര്‍ ലോക്സഭ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ഥി ഭഗ്വന് സിങ് ചൗഹാനാണ് രാംദേവിന്‍്റെ തലക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
രാഹുല്‍ ഗാന്ധി ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നത് മധുവിധുവിനും വിനോദത്തിനും വേണ്ടയാണെന്ന രാംദേവിന്‍്റെ പ്രസ്താവനക്കെതിരെയാണ് ബി.എസ്.പി നേതാവ് രംഗത്തുവന്നത്. രാംദേവിന്‍്റെ പ്രസ്താവന ദലിതരെ ആക്ഷേപിക്കുന്നതാണെന്ന് ദഗ്്വന് സിങ് പറഞ്ഞു. രാംദേവിന്‍്റെ കോലം കത്തിച്ച് ബി.എസ്.പി നടത്തിയ പ്രതിഷേധത്തിലാണ് ഭഗ്വന് സിങ് രാംദേവിന്‍്റെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ബാബ രാംദേവിന് മുഴുവന്‍ ദലിത് സ്ത്രീകളെയും അപമാനിക്കാമെങ്കില്‍ തനിക്ക് ഇങ്ങനെയുള്ള വെല്ലുവിളി നടത്താമെന്ന് ഭഗ്വന് സിങ് പ്രതികരിച്ചു. തന്‍്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments