എട്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഈ ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ തെരഞ്ഞെടുപ്പു പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആന്ധ്രപ്രദേശും യു.പിയുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. ആന്ധ്രയിലെ 42ല്‍ 25 മണ്ഡലങ്ങളിലും ഇന്നാണ് പോളിങ് നടക്കുന്നത്. ആന്ധ്രയിലെ സീമാന്ധ്രയുടെ പരിധിയില്‍ വരുന്ന നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്. യു.പിയിലെ 80ല്‍ 15 മണ്ഡലങ്ങളിലും ബിഹാറില്‍ ഏഴും ഹിമാചല്‍ പ്രദേശില്‍ നാലും ജമ്മു-കശ്മീരില്‍ രണ്ടും ഉത്തരാഖണ്ഡില്‍ അഞ്ചും പശ്ചിമ ബംഗാളില്‍ ആറു മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പും പുരോഗമിക്കുന്നു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി (അമത്തേി), ബിഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്റി ദേവി (സരണ്‍), എല്‍.ജെ.പി നേതാവ് രാംവിലാസ് പാസ്വാന് (ഹാജിപ്പൂര്‍), ബി.ജെ.പിയിലെ വരുണ്‍ ഗാന്ധി (സുല്‍ത്താന്‍പൂര്‍), ഡി. പുരന്ദരേശ്വരി (രാജംപേട്ട്) തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍.
Comments