സാധാരണ പൗരന് ഭരണഘടന ഉറപ്പു നല്കുന്ന ജീവനുള്ള സുരക്ഷ സുപ്രീം കോടതി വിധി നല്‍കിയില്ലെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആരോപിച്ചു. സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും സമരസമിതി അറിയിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്കി.
Comments