ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞും മരം വീണും കേരളത്തില്‍ രണ്ടു പേര് മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശി ഓമന(55)യാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഓമനയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. മണ്ണിനടിയില്‍പെട്ട ഓമനയുടെ ഭര്‍ത്താവ് ബാബുവിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണ് വീണ് ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരംകടപുഴകി വീണ് മത്സ്യ വ്യാപാരി മരിച്ചു. പെരിന്തല്‍മണ്ണ താഴെ പൂപ്പലം സ്വദേശി തുന്നക്കാന് വീട്ടില്‍ യാക്കൂബ്(43) ആണ് മരിച്ചത്.കോഴിക്കോട് ജില്ലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
Comments