നരേന്ദ്രമോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം മത്സരിക്കുന്ന വാരണാസിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. സംയമനം പാലിക്കണമെന്നും പ്രതിഷേധ പ്രകടനം അക്രമത്തിലേക്ക് തിരിയരുതെന്നും മോദി ട്വിറ്ററിലൂടെ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുമതി ലഭിക്കാത്തതുമൂലം ഗംഗാ ആരതി ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. മുതിര്‍ന്ന ബി ജെ പി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, അനന്ത് കുമാര്‍ , സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്പൈ, അമിത് ഷാ എന്നിവര്‍ ബനാറസ് ഹിന്ദു സര്‍വകലാശാല കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ട്.
Comments