കമീഷനെതിരെ പ്രതിഷേധിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പു കമീഷന് ആശ്ചര്യം പ്രകടിപ്പിച്ചു. നിയമാനുസൃതം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ വി.എസ്. സമ്പത്ത്, ഏതെങ്കിലും വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ താല്പര്യങ്ങള്ക്കും സമ്മര്‍ദങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പറ്റില്ളെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ബെനിയബാഗില് പ്രചാരണ യോഗത്തിന് വരണാധികാരി അനുമതി നല്‍കാതിരുന്നത് സ്വന്തം നിലക്കു മാത്രമല്ല. യു.പി ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. ക്രമസമാധാനത്തിന് ചുമതലപ്പെട്ടവര്‍ നല്കുന്ന റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ കമീഷന് കഴിയില്ളെന്നും സമ്പത്ത് ചൂണ്ടിക്കാട്ടി.സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് വാരാണസിയില്‍ റാലി നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷന് അനുമതി നിഷേധിച്ചത്. സംഭവം വിവാദമായതോടെ ബി.ജെ.പി മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ് ലിയും മോദിയുടെ വിശ്വസ്തന് അമിതഷായും തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു.
Comments