യു.പിയിലെ കോതിപ്പൂരില് ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ ജീപ്പില്‍ ഇടിച്ച് 13 പേര് മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന 16 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്തുതന്നെ 13 പേരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments