സ്കൂള്‍ കോമ്പൗണ്ടിനകത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് ടീച്ചര്‍ ശകാരിച്ച പെണ്‍കുട്ടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. 12ാം ക്ളാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. എന്നാല്‍, ആത്മഹത്യാ കുറിപ്പൊന്നും കണ്ടത്തെിയില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.45ഓടെ ആണ് സ്കൂളിലെ കൈ കഴുകുന്ന മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്.സ്കൂളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. മൊബൈല്‍ പിടിച്ചെടുത്ത ടീച്ചര്‍ രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍, ഇക്കാരത്താല്‍ തന്നെ ആണോ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഗുഡ്ഗാവിലെ ബിസിനസുകാരന്റെ മകളാണ് മരിച്ചത്.
Comments