ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.ജനാര്‍ദ്ദന റെഡ്ഡി(80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു.
1992- 94 കാലയളവില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.ഈ സമയത്താണ് സി.പി.ഐ(എം.എല്‍) പീപ്പിള്‍സ് വാറിനെ നിരോധിച്ചത്. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ വത്കരണത്തിന് അനുമതി നല്കിയതും ജനാര്‍ദ്ദനറെഡ്ഡിയുടെ ഭരണകാലത്താണ്. മൂന്നു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Comments