വിവാഹവേദിയില്‍ വധുവിനെ സ്റ്റേജില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തി. ഭോപാലിലെ ലാല്‍ഘട്ട് മേഖലയില്‍ ആണ് സംഭവം. ഡോക്ടര്‍ ജയശ്രീ നാംദിയോ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.സ്റ്റേജിലേക്ക് കയറിവന്ന് 'ഇവള് എന്നെ വഞ്ചിച്ചു' എന്ന് പറഞ്ഞ് അനുരാഗ് സിങ് എന്നയാള്‍ ജയശ്രീയുടെ കഴുത്തില്‍ തോക്കിന്റെ അറ്റം അമര്‍ത്തി വെടിവെക്കുകയായിരുന്നു. അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വധുവിന്റെ ബന്ധുക്കള്‍ അക്രമിയെ പിടികൂടി കൈകാര്യം ചെയ്തതിനുശേഷം പൊലീസില്‍ ഏല്പിച്ചു. ഇരുവരും ഒരുമിച്ച് പഠിച്ചവരാണെന്നും ജയശ്രീ തന്നെ വഞ്ചിച്ചുവെന്നും അനുരാഗ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ശിശുരോഗ വിദഗ്ധ ആയ ജയശ്രീയും ശസ്ത്രക്രിയാ വിദഗ്ധന്‍ ആയ രോഹിതുമായുള്ള വിവാഹമാണ് നടന്നത്.
Comments