ജൂണ്‍ 25 ന് ദിലീപ്-കാവ്യ വിവാഹം നിശ്ചയിച്ചുവെന്ന് സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും ഇതിനെ പറ്റി അറിയില്ലെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ വ്യാജ പേരില്‍ ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൌണ്ട് വഴി പ്രചരിച്ച ട്വീറ്റില്‍ നിന്നാണ് വാര്‍ത്തയുടെ ഉറവിടം .ദിലീപ് കാവ്യയെ കല്യാണം കഴിക്കുമെന്ന വാര്‍ത്തകളൊന്നും ഇപ്പോള്‍ സ്ഥിരീകരിക്കുന്നില്ലന്ന് കാവ്യയുടെ അച്ഛന് പ്രതികരിച്ചു.കാവ്യ ആരെ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്.ആദ്യ വിവാഹബന്ധം തകര്‍ന്നതിന്റെ വിഷമത്തില്‍ നിന്നും കാവ്യ ഇപ്പോള്‍ പൂര്‍ണമായും മുക്തി നേടിയിരിക്കുന്നു. രണ്ടു മൂന്ന് സിനിമകളില്‍ അഭിനയിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്.കാവ്യയുടെ സഹോദരന്റെ കല്യാണം കഴിഞ്ഞ തിരക്കുകള്‍ ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ.നൃത്തപഠനത്തിനും മറ്റുമാണ് കാവ്യ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
Comments