ന്യൂഡല്‍ഹി: അഭിപ്രായസര്‍വെ ഫലങ്ങള്‍ പുറത്തുവിടുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വിലക്കി. മേയ് 12 വൈകുന്നരം വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മേയ് 16ന് ശേഷമെ സര്‍വെ ഫലങ്ങള്‍ പുറത്തുവിടാവൂവെന്ന് എച്ച്.എസ് ബ്രഹ്മ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വിലക്ക് മേയ് 12ലേക്ക് ചുരുക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി.എസ് സമ്പത്താണ് സ്ഥിരീകരിച്ചത്.
Comments