പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഉത്തര്‍പ്രദേശിലെ 18ഉം പശ്ചിമബംഗാളിലെ 17ഉം ബീഹാറിലെ 6ഉം ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിനായുള്ള പരസ്യപ്രചരണമാണ് ഇന്ന് വൈകിട്ട് കൊട്ടിക്കലാശിക്കുക.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ജനവിധി തേടുന്ന വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രമുഖനേതാക്കള്‍ ഇന്ന് പ്രചരണത്തിന് രംഗത്തിറങ്ങുന്നുണ്ട്.
Comments