കൊല്ലത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അഭിജിത് (15), അമല്‍ കൃഷ്ണന്(15), രതീഷ് (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ശാസ്താംകോട്ട പുന്നമൂടിന് സമീപമായിരുന്നു സംഭവം. ചേലൂര്‍ കായലില്‍ മീന്‍പിടിക്കുന്നതിനും കുളിക്കുന്നതിനും എത്തിയതായിരുന്നു കുട്ടികള്‍. അപകടത്തില്‍ നിന്ന് ഒരാള്‍ രക്ഷപെട്ടു.
Comments