സംഘര്‍ഷാവസ്ഥ തുടരുന്ന ഉത്തര്‍പ്രദേശിലെ മീറത്തില്‍ തിങ്കളാഴ്ച സ്കൂളുകള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. പള്ളിക്കു സമീപം ജലസ്രോതസ്സ് സ്ഥാപിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് ഉടലെടുത്ത അക്രമസംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 200 പേര്‍ക്കെതിരെ കേസെടുത്തതായും മേഖലയില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായും പൊലീസ് സൂപ്രണ്ട് ഓംകാര്‍ സിങ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ജനങ്ങള്‍ ഇരുവിഭാഗമായി തിരിഞ്ഞ് നടത്തിയ കല്ളേറിലും മറ്റുമായാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ഇനിയും കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നും ഇതിനായി വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കി.
Comments