വാരണാസി ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി പാര്‍ട്ടി ചിഹ്നമായ കൈപ്പത്തിയുമായി വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി വെട്ടിലായി. റായിക്കെതിരെ എഫ്. ഐ.ആര് . രജിസ്റ്റര്‍ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. വാരണാസിയിലെ രാംനഗറിലെ പോളിങ് ബൂത്തില്‍ കാലത്ത് വോട്ട് ചെയ്യാന്‍ കുര്‍ത്തയില്‍ കൈപ്പത്തി ചിഹ്നം പതിച്ചാണ് റായി എത്തിയത്. ഇതിനെതിരെ ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദ് മണ്ഡലത്തില്‍ വോട്ട് ചെയ്തശേഷം ബൂത്തിന് പുറത്ത് താമര ചിഹ്നം പ്രദര്‍ശിപ്പിച്ചതിന് നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു.
Comments