നോക്കിയ ലൂമിയ സീരിസിലെ ആദ്യ ഡ്യുവല്‍സിം ഫോണ്‍, ലൂമിയ 630 ഇന്ത്യയില്‍ അവതരിപ്പിച്ചു. 11,500 രൂപയാണ് വില. 10,500 രൂപയ്ക്ക് സിംഗിള്‍ സിം വേര്‍ഷനും ലഭ്യമാണ്. ഡ്യുവല്‍ സിം വേര്‍ഷന്‍ മെയ് 16 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.
വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8.1 ആണ് ലൂമിയ 630-ല്‍ ഉപയോഗിച്ചിരിക്കുന്നത്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 400 ക്വാഡ്കോര്‍ പ്രോസസര്‍, 4.5 ഇഞ്ച് സ്ക്രീന്‍, ഗൊറില്ല ഗ്ലാസ്, 1850 എംഎഎച്ച് ബാറ്ററി, 5 എംപി ഓട്ടോഫോക്കസ് ക്യാമറ. 720 പിക്സല്‍ എച്ച്.ഡി. വീഡിയോ റെക്കോഡിംഗ്, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് (മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്) 512 എംബി റാം തുടങ്ങിയവയാണ് ലൂമിയ 630യുടെ സാങ്കേതിക പ്രത്യേകതകള്‍.
Comments