ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കുവേണ്ടി തന്റെ വാരാണസി സീറ്റ് വിട്ടുകൊടുത്തതില്‍ ഒട്ടും അതൃപ്തനല്ലെന്ന് മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി. മോദി നേതൃത്വം നല്കുന്ന വികസനതരംഗമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബിജെപിക്ക് അനുകൂലമായ ഒരു തരംഗമാണുള്ളത്. ഇന്നു രാജ്യം ആവശ്യപ്പെടുന്ന മികച്ച നേതൃത്വവും മികച്ച സര്‍ക്കാരും സാധ്യമാക്കാന്‍ മോദിക്കു കഴിയുമെന്നും മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടു.
Comments