കണ്ണൂരില്‍ കള്ളവോട്ടു നടന്നതിന് തെളിവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ. കള്ള വോട്ട് തടയുന്നതിനു വേണ്ടി പോളിങ് ബൂത്തകുളില് കേന്ദ്ര സേനയും കാമറയുമുണ്ടായിരുന്നെന്നും അവര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കളളവോട്ട് നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായി പരിശോധിച്ചു. എന്നാല്‍ കള്ളവോട്ടിന് തെളിവു കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു. ഇനിയും പരാതിയുള്ളവര്‍ക്ക് വോട്ടെണ്ണലിനു ശേഷം കോടതിയെ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി.
Comments