കൊല്ലം പള്ളിമുക്കില്‍ കെ.എസ്.ആര്.ടി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് വീട്ടമ്മ മരിച്ചു. മൈനാഗപ്പള്ളി സ്വദേശി സുലേഖ ബീവിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന വീട്ടമ്മയെ ബസ് ഇടിച്ചിടുകയായിരുന്നു. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലീസിനെ നിയോഗിച്ചില്ളെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസും ഏറ്റുമുട്ടി.
Comments