തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്. വാര്‍ത്തയുടെ സത്യാവസ്ഥ അതു വന്ന പത്രത്തിലെ റിപ്പോര്‍ട്ടര്‍ തന്നെയാണ് വെളിപ്പെടുത്തേണ്ടത്. ഇക്കാര്യവുമായി തനിക്ക് യാതൊരു അറിവുമില്ലെന്നും ജയരാജന് പറഞ്ഞു.
സി.പി.എമ്മിനെതിരെ വ്യാജമായ വാര്‍ത്തകള്‍ വരികയാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ വര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു സംഘം തന്നെ കണ്ണൂരിലുണ്ട്. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സി.പി.എമ്മിന്‍െറ നേതാവിനെ അപമാനിക്കുന്ന തരത്തില്‍ വന്ന വാര്‍ത്ത എല്ലാ സാമാന്യമര്യാദകളും ലംഘിക്കുന്ന തരത്തിലായി. വാര്‍ത്തയില്‍ പരാമര്‍ശിച്ച തരത്തില്‍ നേതാവിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയോ, കൈയേറ്റം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഫേസ് ബുക്കിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാണിച്ച് സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.
Comments