പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ. സുബ്രഹ്മണ്യത്തോടൊപ്പം സോളിസിറ്ററായ ആര്.എഫ് നരിമാന്, ആദര്‍ശ് ഗോയല്‍, അരുണ്‍ മിശ്ര എന്നിവരുടെ പേരും സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയിലുണ്ട്. ചീഫ് ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ കൊളീജിയമാണ് ശിപാര്‍ശ നല്‍കിയത്. ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെയ്ക്ക് ശേഷം അഭിഭാഷകരില്‍ നിന്ന്8 നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക് എത്തുന്നവരാവും ഗോപാല്‍ സുബ്രഹ്മണ്യവും ആര്.എഫ് നരിമാനും.
Comments