തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 157 പേര് കൊല്ലപ്പെട്ടു. 75ലധികം പേര്‍ക്ക് പരിക്കേറ്റു. 200ലധികം ഖനി തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മനിസ പ്രവിശ്യയില്‍ സോമ കോള്‍ മൈനിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് വന്‍ ദുരന്തത്തിനിടയാക്കിയ സ്ഫോടനമുണ്ടായത്. എന്നാല്‍ അപകടം സംബന്ധിച്ച വിശദ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഖനിയില്‍ സാധാരണ ഗതിയില്‍ നടത്താറുള്ള പരിശോധനകളെല്ലാം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നുവെന്നും അപടകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും കമ്പനി പറഞ്ഞു.
Comments